Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Campaign

റോ​ഡ് ഷോ ​ഒ​ഴി​വാ​ക്കി; പ്ര​ചാ​ര​ണ​ത്തി​നു ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങാ​ൻ വി​ജ​യ്‌

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി പ്ര​ചാ​ര​ണ​ത്തി​നു ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങാ​ൻ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌ നീ​ക്കം തു​ട​ങ്ങി. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യി​ൽ നി​ന്നു നാ​ലു ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണു വാ​ങ്ങു​ന്ന​ത്.

സ​മ്മേ​ള​ന വേ​ദി​ക്കു സ​മീ​പം ഹെ​ലി​പാ​ഡ് ത​യാ​റാ​ക്കും. സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നു 15 മി​നി​റ്റ് മു​ന്പു മാ​ത്ര​മേ വി​ജ​യ് എ​ത്തൂ. എ​ന്നാ​ൽ ഹെ​ലി​കോ​പ്റ്റ​ർ വ​രു​ന്ന​തോ​ടെ ന​ട​നും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ക​ലം വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ചി​ല പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കു​ണ്ട്.

മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത നേ​ര​ത്തേ ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​തു വി​ജ​യ​മാ​യി​രു​ന്നു. ക​രൂ​രി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 41 പേ​രാ​ണ് മ​രി​ച്ച​ത്.

Latest News

Up